കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കരാറടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അന്ത്രോപ്പോളജി, അറബിക്, കമ്പ്യൂട്ടർ സയൻസ്, എക്ണോമിക്സ്, ഹിന്ദി, ലൈബ്രറി സയൻസ്, മാത്സ്, മാനേജ്മെന്റ്, ഫിലോസഫി, പൊളിറ്റിക്സ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സംസ്കൃതം, കൊമേഴ്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.sgou.ac.inൽ. അപേക്ഷകർ 500 രൂപ ഫീസടച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെയും മറ്റ് അനുബന്ധ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഓഫീസ് ഒഫ് ദി രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കുരീപ്പുഴ, കൊല്ലം, 691601 വിലാസത്തിൽ മേയ് 6 വൈകിട്ട് 5ന് മുമ്പ് ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |