SignIn
Kerala Kaumudi Online
Sunday, 05 May 2024 3.12 AM IST

ഉപ്പുസത്യഗ്രഹ സ്മൃതിസദസ്സ് സംഘടിപ്പിച്ചു

1
ഉപ്പുസത്യഗ്രഹ സ്മൃതി സദസ്സും മുതിർന്ന സർവോദയ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും സാഹിത്യകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഉപ്പുസത്യഗ്രഹ സ്മൃതിസദസ്സും മുതിർന്ന സർവോദയ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും സാഹിത്യകാരൻ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. ഉപ്പിനെ സമരായുധമാക്കി മാറ്റിയതിലൂടെ ഒരു മഹാ സാമ്രാജ്യത്തെ അഹിംസാത്മ കസമരത്തിലൂടെ പരാജയപ്പെടുത്തിയ ഗാന്ധിജി ലോകത്തിന് പുതിയൊരു സമര മാർഗ്ഗമാണ് മുന്നോട്ടുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന സർവോദയ പ്രവർത്തകരായ തായാട്ട് ബാലൻ, വി. വാസു, കെ. ഉണ്ണീരി, സി.പി. കുമാരൻ, വി.കെ. ബാലകൃഷ്ണൻ നായർ, വി. രാഘവൻ നായർ, ആർ.വി. രമണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ഇയ്യച്ചേരി പത്മിനി യോഗത്തിൽ അദ്ധ്യക്ഷയായി. സർവോദയ മണ്ഡലം സംസ്ഥാന ഉപാധ്യക്ഷൻ ടി. ബാലകൃഷ്ണൻ മുതിർന്ന സർവോദയ പ്രവർത്തികരെ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാനസെക്രട്ടറി യു. രാമചന്ദ്രൻ അനുമോദന പ്രസംഗം നടത്തി. ആർ. ജയന്ത് കുമാർ, പി.പി. ഉണ്ണി കൃഷ്ണൻ ജയകൃഷ്ണൻ മാങ്കാവ് എന്നിവർ പ്രസംഗിച്ചു സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി പി. ശിവാനന്ദൻ സ്വാഗതവും മിത്ര മണ്ഡലം ജില്ലാ പ്രസിഡന്റ് പടുവാട്ട് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.