തിരുവനന്തപുരം: റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി വഴി നടപ്പാക്കുന്ന ജലനിധി ശുദ്ധജല വിതരണ പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തി. ഗുണനിലവാരമില്ലാത്ത വസ്തുക്കളുപയോഗിക്കുന്നതായും ഗുണഭോക്താക്കളിൽ നിന്ന് കൂടുതൽ തുക പിരിച്ചെടുത്ത് വീതിക്കുന്നുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷൻ ഡെൽറ്റ എന്ന പേരിൽ 46 ഗ്രാമ പഞ്ചായത്തുകൾ, പദ്ധതി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു.
സ്വകാര്യ വ്യക്തികൾ മാത്രമുള്ള ഗ്രാമപഞ്ചായത്ത് ലെവൽ ആക്ടിവിറ്റി കമ്മിറ്റികൾ ഏറ്റെടുക്കുന്ന പദ്ധതികളിലെ കരാറുകാർ ബിനാമികളാണെന്ന് പരാതി ഉയർന്നിരുന്നു. കെ.ആർ.ഡബ്ല്യൂ.എസിലെ എൻജിനിയർമാർ പൂർത്തീകരിക്കാത്ത പദ്ധതികൾക്ക് മാനദണ്ഡം പാലിക്കാതെ മുഴുവൻ പണവും അനുവദിച്ചിട്ടുണ്ടെന്നും വിജിലൻസിന് പരാതി ലഭിച്ചിരുന്നു.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ നടത്തിയ മിന്നൽ പരിശോധനയ്ക്ക് സൂപ്രണ്ട് ഇ.എസ്.ബിജുമോൻ നേതൃത്വം നൽകി.
കള്ളത്തരം പലവിധം
ഉപരിതലങ്ങളിൽ സ്ഥാപിച്ച പൈപ്പ് ലൈനുകൾ ആഴത്തിലെന്ന് സാക്ഷ്യപ്പെടുത്തി
പൊതുകിണറുകളുടെ ആഴം കൂട്ടാതെ ആഴം കൂട്ടിയെന്ന് സാക്ഷ്യപ്പെടുത്തി
ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത പൈപ്പും മോട്ടോർ പമ്പും
പല പദ്ധതികളും പ്രവർത്തിക്കാതെ സർക്കാരിന് കോടികളുടെ നഷ്ടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |