SignIn
Kerala Kaumudi Online
Saturday, 04 May 2024 12.52 AM IST

നേട്ടം തുടർന്ന് ഓഹരി വിപണി

stock

മുംബയ്: തുടർച്ചയായ മൂന്നാം ദിനത്തിലും ഇന്ത്യ സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 169.87 പോയിന്റ് ഉയർന്ന് 60,300.58ലും നിഫ്റ്റി 44.35 പോയിന്റ് മുന്നേറി 17,813.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1,861 ഓഹരികൾ മുന്നേറി, 1,531 ഓഹരികൾ ഇടിവ് പ്രകടമാക്കി. 138 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

പവർ ഗ്രിഡ് കോർപ്പറേഷൻ, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഇൻഡസ്‌ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ ഇൻഡസ്‌ട്രീസ്, അദാനി പോർട്ട്‌സ്, ബജാജ് ഓട്ടോ, ബജാജ് ഫിൻസെർവ്, എൻടിപിസി എന്നിവ നഷ്ടത്തിലായി.

ലോഹ സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോൾ റിയൽറ്റി, ക്യാപിറ്റൽ ഗുഡ്സ്, ഓട്ടോ, പവർ, എഫ്എംസിജി, പിഎസ്യു ബാങ്ക്, ഇൻഫർമേഷൻ ടെക്നോളജി സൂചികകൾ 0.4 മുതൽ 1 ശതമാനം വരെ ഉയർന്നു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.27 ശതമാനവും സ്മോൾക്യാപ് സൂചിക 0.34 ശതമാനവും നേട്ടമുണ്ടാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.