പാലക്കാട് : പാലക്കാട് ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എം. ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു, സി.പിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതൽ 1998 വരെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. ഏറെക്കാലമായി അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |