കോട്ടയം : വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി പയ്യമ്പള്ളി വീട്ടിൽ ടോമി എന്നു വിളിക്കുന്ന ഡൊമിനിക്ക് (69) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. 2016 ൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ആക്രമിച്ച കേസിൽ അറസ്റ്റിലാകുകയും പിന്നീട് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. തൃക്കൊടിത്താനം എസ്.ഐ ഫിലിപ്പ്കുട്ടി, സി.പി.ഒമാരായ തങ്കച്ചൻ, ക്രിസ്റ്റഫർ, അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |