ചങ്ങനാശേരി: അന്താരാഷ്ട്ര റെഡ്ക്രോസ് ദിനത്തിൽ ചങ്ങനാശേരി റെഡ് ക്രോസിന് പൗരവേദിയുടെ ആദരവ്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. റെഡിക്രോസ് സെക്രട്ടറി ജോസഫ് പായിക്കാടനെ വി.ജെ ലാലി പൊന്നാടയണിയിച്ചു. ഡോ.ജോർജ് ചേന്നാട്ടശ്ശേരി, ടി.ജെ ഇന്ദിരാദേവി, ഡോ.ജോർജ് പീഡിയേക്കൽ, പി.പി മോഹനൻ, സലിം മുല്ലശ്ശേരി, എം.ജെ മാത്യു, പി.കെ രവീന്ദ്രൻ നായർ, പി.എ സാലി, ജോഷി കൊല്ലാപുരം, ടി.സി മാത്യു, മഹേഷ് കെ.പി.എസ്, ജോഷി പുല്ലുകാട്, നിതിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |