എടപ്പാൾ: ആയുർഗ്രീൻ ഫൗണ്ടേഷന് കീഴിൽ ആരംഭിക്കുന്ന പി.എം.എസ്.എ കോളേജ് ഒഫ് പാരാമെഡിക്കൽ സയൻസ് ആൻഡ് മാനേജ്മെന്റിന്റെ സ്റ്റഡി സെന്റർ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേയ് 12ന് വൈകിട്ട് 4:30ന് നടക്കുന്ന പരിപാടിയിൽ ജില്ലാ സഹകരണ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ മുനവ്വറലി ശിഹാബ് തങ്ങൾ സ്റ്റഡി സെന്റർ ഓഫീസ് ഉദ്ഘാടനം ചെയ്യും. കെട്ടിട ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും. ഡോ.കെ.ടി. ജലീൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പി. നന്ദകുമാർ എം.എൽ.എ ബ്രോഷർ പ്രകാശനം നിർവഹിക്കും. കെ.പി.എ. മജീദ് എം.എൽ.എ മുഖ്യാതിഥിയാവും. ആയുർവേദ ഹോസ്പിറ്റൽ ചെയർമാൻ ഹിഫ്സു റഹ്മാൻ, ഡോ. സക്കറിയ, ഡോ. ഹാബിമുള്ള, ഡോ. നൗഫൽ, കോഓർഡിനേറ്റർ ഖമറുന്നീസ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |