ചെന്നെെ: തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജനെ പദവിയിൽ നിന്ന് മാറ്റി. വ്യവസായ വകുപ്പ് മന്ത്രിയായ തങ്കം തേനരസാണ് പുതിയ ധനമന്ത്രി. ഐടി മന്ത്രിസ്ഥാനമാണ് പകരം പളനിവേലിന് നൽകിയത്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധിയുടെയും മരുമകൻ വി ശബരീശന്റെയും അഴിമതികളെ കുറിച്ച് പളനിവേൽ പറയുന്ന ശബ്‌ദരേഖകൾ പുറത്തുവന്നിരുന്നു. തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷനായ കെ അണ്ണാമലെെയാണ് ശബ്‌ദരേഖകൾ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ധനമന്ത്രി സ്ഥാനത്ത് നിന്നും പളനി വേലിനെ മാറ്റിയത്. എന്നാൽ ഈ ശബ്‌ദരേഖകൾ വ്യാജമാണെന്നായിരുന്നു പളനിവേൽ ത്യാഗരാജന്റെ വാദം.
ക്ഷീര സംരക്ഷണ വകുപ്പ് മന്ത്രിയായിരുന്ന എസ് എം നാസറിനെ ഇന്നലെ മന്ത്രിസഭയിൽ നിന്നും മാറ്റിയിരുന്നു. തുടർന്ന് ക്ഷീര സംരക്ഷണ വകുപ്പിൽ പുതിയ മന്ത്രിയായി ടി ആർ ബി രാജ സത്യപ്രതിജ്ഞ ചെയ്തു. ഇവയടക്കം അഞ്ച് വകുപ്പുകളിലാണ് മാറ്റം വരുത്തിയത്. കുറച്ച് മാസങ്ങൾ മുൻപ് പാർട്ടി പ്രവർത്തകന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ എസ് എം നാസറിനുനേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. 2021ൽ അധികാരമേറ്റ ശേഷം രണ്ടാം തവണയാണ് സ്റ്റാലിൻ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |