SignIn
Kerala Kaumudi Online
Friday, 26 April 2024 6.48 AM IST

വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത; ഈ റൂട്ടിൽ സീസൺ ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്‌ആർടിസി

ksrtc

തിരുവനന്തപുരം: കാസർകോട് - മംഗലാപുരം റൂട്ടിൽ കെഎസ്ആർടിസി ബസുകളിൽ വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ സീസൺ ടിക്കറ്റ് അനുവദിച്ചു. 30 ശതമാനം ഇളവാണ് ലഭിക്കുക. കർണാടകത്തിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ കെഎസ്ആർടിസി അനുവദിച്ചത്. കാസർകോട് - മംഗലാപുരം റൂട്ടിൽ 30 ശതമാനം നിരക്കിളവ് ലഭിക്കും. വിദ്യാർത്ഥികൾക്ക് ആർഎഫ്ഐഡി കാർഡ് നൽകും. വിദ്യാർത്ഥിയുടെ ഫോട്ടോയും ഐഡി കാർഡ് നമ്പറും ആർഎഫ്ഐഡി കാർഡിൽ ഉണ്ടാകും.

കാ‌ർ‌‌ഡ് വിലയായി ആദ്യ തവണ 100 രൂപ നൽകണം. തുടർന്ന് 100 രൂപ മുതൽ 2000 രൂപ വരെ റീച്ചാർജ് ചെയ്ത് ഉപയോഗിക്കാം. ഒരു കലണ്ടർ മാസം 20 ദിവസം യാത്ര ചെയ്യാം. അടുത്ത അദ്ധ്യയന വർഷം മുതൽ കൺസഷൻ അനുവദിച്ച് തുടങ്ങും. വിദ്യാർത്ഥികളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. കർണാടകയിൽ പഠിക്കുന്ന മലയാളികളായ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കണമെന്ന് നിയമസഭയിൽ എകെഎം അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC, SEASON TICKET, RATE REDUCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.