തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കൻഡറി ബാച്ച് പുന:ക്രമീകരണം സംബന്ധിച്ച് പഠനം നടത്തിയ പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. ഹയർസെക്കൻഡറി വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. സുരേഷ് കുമാർ, എസ്.ഐ.ഇ.ടി ഡയറക്ടർ ഡോ. അബുരാജ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരായ അനിൽകുമാർ, അശോക് കുമാർ എന്നിവരാണ് മറ്റു അംഗങ്ങൾ. റിപ്പോർട്ടിനെ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |