SignIn
Kerala Kaumudi Online
Sunday, 05 May 2024 8.00 AM IST

രണ്ട് വ‌ർഷം സമയം ചോദിച്ചെങ്കിലും യുവതി സമ്മതിച്ചില്ല; വിവാഹച്ചടങ്ങിനിടെ വിഷം കഴിച്ച 21കാരൻ വരൻ മരിച്ചു

marriage

ഭോപ്പാൽ: വിവാഹച്ചടങ്ങിനിടെ വിഷം കഴിച്ച 21കാരനായ വരൻ മരിച്ചു. 20കാരിയായ വധു ഗുരുതരാവസ്ഥയിൽ. മദ്ധ്യപ്രദേശ് ഇൻഡോറിലെ കനഡിയ ആര്യ സമാജ് ക്ഷേത്രത്തിൽ ചൊവ്വാഴ്‌ചയായിരുന്നു സംഭവം.

വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് വിഷം കഴിച്ച വിവരം വരൻ തന്നെയാണ് വധുവിനെ അറിയിച്ചത്. ഇതറിഞ്ഞയുടൻ വധുവും വിഷം കഴിച്ചു. പിന്നാലെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു.

യുവതി യുവാവിനെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവാഹത്തിനായി സമ്മർദ്ദം ചെലുത്തുകയായിരുന്നെന്ന് യുവാവിന്റെ മാതാപിതാക്കൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ ജോലിയുടെ പേരിൽ രണ്ടുവർഷത്തെ സമയം ആവശ്യപ്പെട്ടപ്പോൾ യുവതി യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയെന്നും പൊലീസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനെത്തുടർന്നായിരുന്നു ഇരുവരുടെയും വിവാഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MARRIAGE, GROOM, CONSUMED, POISON, DIED, BRIDE, SERIOUS CONDITION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.