SignIn
Kerala Kaumudi Online
Friday, 20 September 2024 2.01 AM IST

ഇ.പി.എഫ്.ഒ ജനസമ്പർക്ക പരിപാടി 29ന്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിധി ആപ്കേ നികട് (പി.എഫ് നിങ്ങളുടെ അരികെ ) എന്ന ജനസമ്പർക്ക പരിപാടി 29ന് തിരുവനന്തപുരത്തും പത്തനംതിട്ടയിലും നടത്തും. തിരുവനന്തപുരത്ത് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലും പത്തനംതിട്ടയിൽ മുത്തൂറ്റ് ഹോസ്പിറ്റലിലുമാണ് പരിപാടി. പി.എഫ് കവറേജ്, ഉയർന്ന പെൻഷൻ തുടങ്ങിയവയെക്കുറിച്ച് തൊഴിലാളികൾ, പെൻഷണേഴ്സ്, തൊഴിലുടമകൾ എന്നിവർക്ക് സംശയനിവാരണം നടത്താം. ബോധവത്കരണ ക്ലാസുകളുമുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ടോ തപാലായോ ഇ മെയിൽ മുഖേനയോ (ru.tvm@epfindia.gov.in ) യു.എ.എൻ/പി.എഫ് അക്കൗണ്ട് നമ്പർ/ പി പി ഒ നമ്പർ/ മൊബൈൽ നമ്പർ എന്നിവയടക്കം തിരുവനന്തപുരം റീജിയണൽ പി.എഫ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ 'നിധി ആപ്കേ നികട് എന്ന് ചേർക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EPF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.