തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്നും അത് സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നൽകി.
വന്യജീവി ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാൻ സർക്കാർ ഇതുവരെ തയാറായില്ല. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നാശനഷ്ടമുണ്ടായവർക്കും നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |