SignIn
Kerala Kaumudi Online
Thursday, 19 September 2024 7.14 PM IST

'ഒരുപാട് നല്ല ഓർമ്മകളും സൗഹൃദങ്ങളും ജീവിതത്തിലേക്ക് സമ്മാനിച്ച ചിത്രം'; കമ്മട്ടിപ്പാടത്തിന് ഇന്ന് ഏഴ് വയസ്, ഓർമക്കുറിപ്പുമായി നടൻ മണികണ്ഠൻ

Increase Font Size Decrease Font Size Print Page
kammattipadam

2016ലെ മികച്ച സ്വഭാവ നടനുള്ള അവാർഡ് മണികണ്ഠന് ആചാരിയ്ക്ക് നേടികൊടുത്ത ഹിറ്റ് ചിത്രമാണ് 'കമ്മട്ടിപ്പാടം'. 15കോടിയോളം രൂപയാണ് ചിത്രം അന്ന് നേടിയത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിൽ ദുൽഖർ സൽമാനായിരുന്നു നായകൻ. വിനായകന്‍, മണികണ്ഠന്‍ , അനില്‍ നെടുമങ്ങാട്, ഷോണ്‍ റോമി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കെെകാര്യം ചെയ്തു. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് 2016 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് വിനായകനും ലഭിച്ചിരുന്നു.

ഇന്ന് ചിത്രം ഇറങ്ങിയിട്ട് ഏഴ് വർഷം പൂർത്തിയാകുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓമ്മകൾ പങ്കുവച്ചിരിക്കുകയാണ് മണികണ്ഠൻ.

ഒരുപാട് നല്ല ഓർമ്മകളും സൗഹൃദങ്ങളും ജീവിതത്തിലേക്ക് സമ്മാനിച്ച ചിത്രമാണ് കമ്മട്ടിപ്പാടമെന്നും അത് റിലീസ് ചെയ്തിട്ട് ഏഴ് വർഷങ്ങൾ ആയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മണികണ്ഠന്റെ ആദ്യ ചിത്രമാണ് കമ്മട്ടിപ്പാടം.

മണികണ്ഠന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ

ഒരുപാട് നല്ല ഓർമ്മകളും.... സൗഹൃദങ്ങളും ജീവിതത്തിലേക്ക് സമ്മാനിച്ച ചിത്രം... കമ്മട്ടിപ്പാടം റിലീസ് ചെയ്തിട്ട് 7 വർഷങ്ങൾ സിനിമ ജീവിതത്തിലേക്ക് കടന്ന് വന്നിട്ടും 7 വർഷങ്ങൾ...! ഇതുവരെ എന്നെ സ്നേഹിച്ച് പിന്തുണ തന്ന എല്ലാവർക്കും നന്ദി..ഒരുപാട് സ്നേഹം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KAMMATTIPADAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.