SignIn
Kerala Kaumudi Online
Thursday, 19 September 2024 1.57 AM IST

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സ്വകാര്യ ചിത്രങ്ങളടക്കം പങ്കുവെച്ചു കൊണ്ട് സൈബർ ആക്രമണം; രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് എംഎൽഎ

Increase Font Size Decrease Font Size Print Page
cyber-attack

ബംഗളുരു: കർണാടകയിലെ മിന്നുന്ന തിരഞ്ഞെടുപ്പ് വിജയത്തോടെ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായതായി കോൺഗ്രസ് വനിതാ എംഎൽഎ. മുദിഗരെ മണ്ഡലത്തിൽ നിന്നുള്ള വിജയിയായ യുവ എംഎൽഎ നയന ജാഹറാണ് തനിക്കെതിരെ സ്വകാര്യ ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവെച്ചു കൊണ്ടുള്ള സൈബർ ആക്രമണം നടക്കുന്നതായി അറിയിച്ചത്. വിഷയത്തിൽ തന്റെ കനത്ത നിലപാടും എംഎൽഎ വ്യക്തമാക്കി.

പരാജയപ്പെട്ടവരുടെ മോഹഭംഗമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് നയന പ്രതികരിച്ചത്. ഇത്തരം പ്രവൃത്തികളിലൂടെ തന്നെ തളർത്താനാകില്ലെന്നും അവർ അറിയിച്ചു. സ്വകാര്യ ജീവിതവും രാഷ്ട്രീയ പ്രവർത്തനവും തമ്മിലുള്ള അന്തരം മനസ്സിലാകാനാകാത്ത വിഡ്ഢികളാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും വനിതാ എംഎൽഎ ആരോപിച്ചു. സൈബർ ആക്രമണങ്ങളെ നേരിടാൻ തനിക്കറിയാമെന്നും വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച് 43-കാരിയായ നയന വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദീപക് ദൊദ്ദയ്യെ പരാജയപ്പെടുത്തിയാണ് കർണാടക കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎയായി നയന മാറിയത്. സൈബർ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചതോടെ നിരവധിപേർ എംഎൽഎയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, CYBER, ATTACK, YOUNG, WOMEN, MLA, CONGRESS, KARNATAKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.