SignIn
Kerala Kaumudi Online
Friday, 26 April 2024 8.39 AM IST

വേനലവധിക്ക് 6369 സ്പെഷ്യൽ സർവീസുകളുമായി റെയിൽവേ

p

തിരുവനന്തപുരം:വേനലവധിക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ രാജ്യമെമ്പാടുമായി 380 ട്രെയിനുകളിലായി 6369 സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ദക്ഷിണറെയിൽവേയിൽ മാത്രം 50ട്രെയിനുകൾ ഉപയോഗിച്ച് 244സ്പെഷ്യൽ സർവീസുകളാണ് നടത്തുക. മറ്റ് റെയിൽവേസോണുകളിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമായി 37 ട്രെയിനുകളിലായി 526 സ്പെഷ്യൽ സർവീസുകളും നടത്തുന്നുണ്ട്. ഇതോടെ ഇൗ വേനലവധിക്ക് 770 സ്പെഷ്യൽ സർവീസുകൾ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ലഭിക്കും.

മംഗലാപുരം,കൊച്ചുവേളി,നാഗർകോവിൽ,തിരുവനന്തപുരം,ചെന്നൈ,മധുര,കോയമ്പത്തൂർ,താംബരം എന്നിവിടങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളായ വേളാങ്കണ്ണി,തിരുച്ചിറപ്പള്ളി, ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഉൗട്ടി, കൂനൂർ,നീലഗിരി എന്നിവിടങ്ങളിലേക്കും സ്പെഷ്യൽ സർവ്വീസുകൾ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.