തിരുവനന്തപുര: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് രാസിത്ത് നൽകിയ ഹർജി പരിഗണിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്.
ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും.ഇത് വിചാരണയെ സാരമായി ബാധിക്കും. കാലതാമസമുണ്ടായാൽ സാഹചര്യ തെളിവുകൾ നഷ്ടപ്പെടാനിടയുണ്ട്. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ജാമ്യത്തിൽ ഇറങ്ങുന്നത് അപകടമാണെന്നുമുള്ള സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാറിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കസ്റ്റഡി വിചാരണ അനുവദിച്ചത്. ഒന്നാം പ്രതിക്കായി ജാമ്യാപേക്ഷ ഫയൽ ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിതമായി പ്രതിഭാഗം ജാമ്യ ഹർജി പിൻവലിച്ചു. എന്നാൽ കസ്റ്റഡി വിചാരണ ഹർജി തീർപ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നൽകാൻ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |