SignIn
Kerala Kaumudi Online
Thursday, 19 September 2024 10.26 AM IST

തിരുവോണം നാൾ ആർ.രാമവർമ രാജ പന്തളം കൊട്ടാരം വലിയ തമ്പുരാൻ

Increase Font Size Decrease Font Size Print Page
22-r-ramavarma-raja

പന്തളം: പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാനായി പന്തളം കൈപ്പുഴ വടക്കേ കൊട്ടാരം (വടക്കേ മുറി) പുത്തൻ കോയിക്കൽ തിരുവോണം നാൾ ആർ.രാമവർമ രാജ ചുമതലയേറ്റു. വലിയ തമ്പുരാനായിരുന്ന പന്തളം മംഗള വിലാസം (പടിഞ്ഞാറെ തളം) കൊട്ടാരത്തിൽ മകയിരം നാൾ രാമവർമ രാജയുടെ നിര്യാണത്തെത്തുടർന്നാണ് ചുമതലയേറ്റത്. പന്തളം കൈപ്പുഴ വടക്കേ കൊട്ടാരം (വടക്കേ മുറി) പുത്തൻ കോയിക്കൽ അംബാലിക തമ്പുരാട്ടിയുടെയും കിഴിപ്രം ഇല്ലത്ത് സി.ഡി.നാരായണൻ നമ്പൂതിരിയുടെയും മകനാണ്.

സതേൺ റെയിൽവേ പാലക്കാട് ഡിവിഷണൽ ഓഫീസ് സൂപ്രണ്ടായിരുന്നു. പാലക്കാട് പത്തിരിപ്പാല നഗരിപുറം തുളസീ മന്ദിരത്തിലാണ് സ്ഥിരതാമസം. കുതിരവട്ടം സ്വരൂപത്തിൽ ശങ്കരി തമ്പുരാട്ടിയാണ് ഭാര്യ. മക്കൾ: ആശ രാജ (റിട്ട. അദ്ധ്യാപിക), അശോകൻ തമ്പാൻ, (ഡെപ്യൂട്ടി ജനറൽ മാനേജർ ജയോൺ ഗ്രൂപ്പ് ഒഫ് കമ്പനീസ്), അജിത്ത് തമ്പാൻ (അദ്ധ്യാപകൻ, എൻ.എസ്.എസ് സ്​കൂൾ വെങ്ങാശ്ശേ​രി).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAMA RAJA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.