SignIn
Kerala Kaumudi Online
Thursday, 19 September 2024 3.03 AM IST

പ്രിയനോ സത്യനോ അല്ല, എന്നെയും ലാലിനെയും വച്ച് ഇനിയൊരു സിനിമ ആദ്യം എടുക്കുക മറ്റൊരാൾ: ശ്രീനിവാസൻ

Increase Font Size Decrease Font Size Print Page
sreenivasan-mohanlal

താനും മോഹൻലാലും ചേർന്നൊരു സിനിമ ഉണ്ടാകുന്നതിന് ആഗ്രഹമുണ്ടെന്ന് നടൻ ശ്രീനിവാസൻ. പ്രിയദർശൻ അടക്കമുള്ള പലയാൾക്കാരും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്. മറ്റാരെങ്കിലും കഥയുമായി വന്നാലും ലാലിനൊപ്പം അഭിനയിക്കും. താൻ ഒന്നും ഒളിപ്പിച്ചു വയ‌്‌ക്കുന്ന പ്രകൃതക്കാരനല്ല. മോഹൻലാലിനെ വെറുക്കാൻ കാരണമൊന്നും ഉണ്ടായിട്ടില്ലെന്നും ശ്രീനി പറഞ്ഞു. മാനസികമായി ലാലുമായി ഒരു പ്രശ്നവുമില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

മോഹൻലാലിനെയും തന്നെയും കേന്ദ്രകഥപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാൻ മകൻ വിനീതിന് ആഗ്രഹമുണ്ടെന്നും, അതായിരിക്കും ആദ്യം നടക്കുകയെന്നും ശ്രീനിവാസൻ പറഞ്ഞു. മോഹൻലാലിന് വ്യത്യസ്‌തമായാണ് ശ്രീനിവാസൻ ജന്മദിനാശംസകൾ നേർന്നത്. ''ഞങ്ങളുടെ കൂട്ടായ‌്മയിലുണ്ടാകുന്ന സിനിമ വൻ വിജയമാകട്ടെയെന്നും, ആ വിജയമാകട്ടെ മോഹൻലാലിനുള്ള പിറന്നാൾ സമ്മാന''മെന്നും ശ്രീനി ആശംസിച്ചു.

അടുത്തിടെ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. മോഹൻലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നുമാണ് കുറച്ച് നാളുകൾക്ക് മുമ്പ് ശ്രീനിവാസൻ പറഞ്ഞത്. ഒരു ടെലിവിഷൻ പരിപാടിയിൽ മോഹൻലാൽ ശ്രീനിവാസനെ ചുംബിക്കുന്നതായ സംഭവം ഓർത്തെടുത്ത ശ്രീനിവാസൻ മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOHANLAL, SREENIVASAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.