SignIn
Kerala Kaumudi Online
Thursday, 19 September 2024 3.05 AM IST

'എസ് എഫ് ഐ നേതാവിന്റെ ആൾമാറാട്ടം ഒറ്റപ്പെട്ട സംഭവം'; പ്രതികരണവുമായി മന്ത്രി

Increase Font Size Decrease Font Size Print Page
r-bindu

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ നേതാവിന്റെ ആൾമാറാട്ട വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും വിഷയത്തെ പൊതുവത്കരിക്കുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം.

സംസ്ഥാനത്ത് വിദ്യാർത്ഥി തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണ് ഇതിന്റെ ഉത്തരവാദിത്വം പ്രിൻസിപ്പലിനാണെന്നും മന്ത്രി വ്യക്തമാക്കി.

'ഇത് കേരളത്തിന്റെ പൊതുപശ്ചാത്തലമാണെന്ന് കരുതരുത്. വിദ്യാർത്ഥി യൂണിയനുകളെ ഇകഴ്ത്തി കാണിക്കുന്നതിനായുള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ല. എല്ലാ പ്രതികരണങ്ങൾക്കും മറുപടി പറയേണ്ടതില്ല. ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും' മന്ത്രിപറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RBINDU, SFI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.