SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.13 AM IST

റോഡിൽ നടന്നു പോകുകയായിരുന്ന വൃദ്ധയെ പട്ടാപ്പകൽ കടന്നുപിടിച്ചു,​ പ്രതി പിടിയിൽ

ff

തിരുവനന്തപുരം: ശ്രീകാര്യത്ത് പട്ടാപ്പകൽ വൃദ്ധയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വട്ടപ്പാറ സ്വദേശി ചിത്രസേനനാണ് പൊലീസിന്റെ പിടിയിലായത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന വൃദ്ധയെ പിന്തുടർന്നായിരുന്നു ആക്രമണം.

ശ്രീകാര്യം - ഗാന്ധിപുരം റോഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന 68കാരിയെയാണ് ചിത്രസേനൻ നടുറോഡിൽ വച്ച് കടന്നുപിടിച്ചത്. കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ കുതറി മാറാൻ ശ്രമിച്ചെങ്കിലും വൃദ്ധയെ സമീപത്തെ ഇടനാഴിയിൽ തള്ളിയിടാൻ ശ്രമിച്ചു. നിലവിളി കേട്ടെത്തിയ വഴിയാത്രക്കാരും സമീപവാസികളുമാണ് ചിത്രസേനനെ തടഞ്ഞുവച്ചത്. ശ്രീകാര്യം സ്റ്റേഷൻ പരിധിയിൽ 2020ൽ വധശ്രമകേസിലും ഇയാൾ പ്രതിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.