ഒരു വീടുവയ്ക്കാനോ വാങ്ങാനോ ലക്ഷങ്ങൾ ചെലവ് വരുന്ന കാലമാണിത്. എന്നാൽ കാലിഫോർണിയ സ്വദേശിയായ റുബിയ ഡാനിയേൽ (49) വീട് വാങ്ങിയത് വെറും 270 രൂപയ്ക്കാണ്. അതും ഒരു വീടല്ല, മൂന്നെണ്ണം, പറഞ്ഞാൽ ആരും വിശ്വസിക്കില്ലെങ്കിലും സംഗതി ഉള്ളതാണ്. ഇത്രയും കുറഞ്ഞ വിലയ്ക്ക് വീടുകൾ ലഭിച്ചതിന് പിന്നിൽ ഒരു കാരണമുണ്ട്.
മൂന്നുവർഷം മുമ്പ് ഇറ്റലിയിലെ മുസോമെലി എന്ന സ്ഥലത്ത് നിന്നാണ് റൂബിയ ഈ വീടുകൾ വാങ്ങിയത്. ഒരു വീടിന് 90 രൂപ എന്ന നിരക്കിലാണ് മൂന്നു വീടുകൾ വാങ്ങിയത്. വിജനമായ ഗ്രാമപ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലിയിൽ കുറഞ്ഞ ചെലവിൽ പ്രോപ്പർട്ടികൾ വിൽക്കുന്നത്. ഇപ്പോൾ ഈ വീടുകൾ പുതുക്കിപ്പണിയുന്നതിന്റെ തിരക്കിലാണ് റുബിയ.
ഇറ്റലിയിലെ സിസിലിയിലുള്ള ഗ്രാമമായ മുസോമൈലിയിൽ നടത്തിയ 10 ദിവസത്തെ പര്യടനത്തിലൊടുവിലാണ് റുബിയ വീടുകൾ വാങ്ങുന്നത്. മൂന്നുവീടുകൾക്കുമായി വ്യത്യസ്ത പദ്ധതികളാണ് റുബിയയുടെ മനസിലുള്ളത്. ആദ്യത്തെ വീട് ഇറ്റലിയിലെത്തുമ്പോൾ താമസിക്കാനായാണ് പുതുക്കിപ്പണിയുന്നത്. രണ്ടാമത്തെ വീട് ആർട്ട് ഗാലറിയാക്കി മാറ്റാനും മൂന്നാമത്തേത് വെൽനെസ് സെന്റർ ആക്കി മാറ്റനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. 2019ൽ തന്നെ പുുതുക്കിപ്പണിയൽ തുടങ്ങിയെങ്കിലും കൊവിഡാണ് വില്ലനായത്.
മുൻപും ഇറ്റലിയിൽ കുറഞ്ഞ വിലയ്ക്ക് വീടുകൾ വിറ്റിട്ടുണ്ട്. 2021ൽ ഇറ്റലിയിലെ കാസ്റ്റീഗ്ലിയോൺ ഡി സിസിലിയ എന്ന ടൗണിൽ കോഫിയുടെ വിലയിൽ വീടുകൾ വിറ്റിട്ടുണ്ടെന്ന് സി.എൻ.എൻ റിപ്പോർട്ടുണ്ട്. ടൗണിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം ഉപേക്ഷിക്കപ്പെട്ട വീടുകളുണ്ടെന്നാണ് കണക്ക്. 99 രൂപയ്ക്കൊക്കെ വീടുകൾ വിറ്റ ചരിത്രമുണ്ട്. അല്പം ഭേദപ്പെട്ട വീടുകളൊക്കെ മൂന്നുനാലു ലക്ഷത്തിനൊക്കെ വിൽക്കപ്പെടുകയും ചെയ്തു. വീട് വാങ്ങുന്നവർ മൂന്നുവർഷത്തിനകം നവീകരണം പൂർത്തിയാക്കണം എന്നതായിരുന്നു ഡിമാൻഡ്.. അതേസമയം ഒറു ബാങ്കിൽ നിന്ന് ഉടമകൾ 9.5 ലക്ഷം രൂപ ഇൻഷുറൻസ് എടുക്കണമെന്ന് നിർബന്ധമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |