SignIn
Kerala Kaumudi Online
Sunday, 06 July 2025 3.10 AM IST

പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ മുതല കൂട്ടിനകത്തേക്ക് വലിച്ചിട്ടു; 40 മുതലകൾ ചേർന്ന് വൃദ്ധനെ കൊലപ്പെടുത്തി, കണ്ടെത്താനായത് ശരീരഭാഗങ്ങൾ മാത്രം

Increase Font Size Decrease Font Size Print Page
crocodile

നോം പെൻ: കൂട്ടിൽ മുട്ടയിട്ട് ഇരിക്കുകയായിരുന്ന മുതലയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ വൃദ്ധന് ദാരുണാന്ത്യം. കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നിലാണ് സംഭവം.കുടുംബ ഉടമസ്ഥതയിലുള്ള മുതല ഫാമിൽവച്ചാണ് 72കാരന് ദാരുണാന്ത്യമുണ്ടായത്. കൂട്ടിൽ മുട്ടയിട്ട മുതലയെ പുറത്തിറക്കുന്നതിന് നീളമുള്ള തോട്ടി കൊണ്ട് തട്ടി നീക്കാൻ വൃദ്ധൻ ശ്രമിച്ചു. ഇതിനിടെ ഇതിൽ മുതല പിടിമുറുക്കി.

മുൻപ് 2019ൽ ഒരു രണ്ട് വയസുകാരിയെ മുതലകൾ ഭക്ഷിച്ചതും ഇതേ ഗ്രാമത്തിൽ വച്ചായിരുന്നു. കുട്ടിയുടെ കുടുംബം നടത്തുന്ന മുതല ഫാമിൽ വച്ചുതന്നെയായിരുന്നു അപകടം. ഗ്രാമത്തിൽ വിവിധയിടങ്ങളിലായി ഇത്തരത്തിൽ മുതല ഫാമുകളുണ്ട്. ഇവിടങ്ങളിൽ മുതലയുൾപ്പടെ വിവിധ ഉരഗങ്ങളെ മുട്ടയ്‌ക്കും ത്വക്കിനും മാസംസത്തിനും വേണ്ടി ജനങ്ങൾ വളർത്താറുണ്ട്. കംബോഡിയയിലെ പ്രശസ്‌തമായ അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തിലേക്കുള്ള വഴിയിലാണ് ഇവയെല്ലാം സ്ഥിതിചെയ്യുന്നത്.

മുതല ശക്തിയായി വലിച്ചതോടെ വൃദ്ധൻ തെറിച്ച് മുതലകൾ കിടക്കുന്നയിടത്തേക്ക് വീണു. ഇതോടെ കൂട്ടിലെ മറ്റ് മുതലകളും പാഞ്ഞെത്തി വൃദ്ധനെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി മുതലകളെ നീക്കി വൃദ്ധന്റെ ശരീരാവശിഷ്‌ടങ്ങൾ കണ്ടെടുത്തു. വൃദ്ധന്റെ ഒരു കൈ മുതലകൾ വിഴുങ്ങിയതായും പൊലീസ് സ്ഥിരീകരിച്ചു.

TAGS: NEWS 360, WORLD, WORLD NEWS, COMBODIA, CROCODILE, OLD MAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.