ലോകമെമ്പാടും കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ഗ്ളൂക്കോസ് എന്നത് ശരീരത്തിന് ആരോഗ്യം നല്കുന്ന ഊർജ്ജ സ്രോതസ്സാണ്. അത് ശരീര കോശങ്ങളുടെ വളർച്ചയ്ക്കും തലച്ചോറിലെ പ്രവർത്തനത്തിനും അത്യാവശ്യമാണ്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയുമാണ് പ്രമേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രമേഹരോഗികൾ അവരുടെ ഭക്ഷണക്രമത്തിൽ പ്രധാനമായി ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണസാധനങ്ങൾ ഇവയാണ്.
1. ബ്രോക്കോളി
ആന്റിഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇതിൽ കലോറിയും കാർബോഹെെഡ്രേറ്റും കുറവാണ്. കൂടാതെ ഇതിൽ സൾഫോറാഫേൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
2.ഇലക്കറികൾ
സ്‌പിനാച്. കാലെ, സ്വിസ് ചാർഡ് തുടങ്ങിയ ഇലക്കറികൾ കലോറിയും കാർബോഹെെഡ്രേറ്റും കുറവാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതിനാൽ ഈ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ സലാഡുകളാക്കി കഴിക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്.
3. ബെൽ പെപ്പർ
ബെൽ പെപ്പറിൽ കാർബോഹെെഡ്രേറ്റ് കുറവാണ്. കൂടാതെ ഇതിൽ നാരുകളും വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റും ഉണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
4.തക്കാളി
തക്കാളിയിൽ കലോറിയും കാർബോഹെെഡ്രേറ്റും കുറവാണ്. ആന്റിഓക്‌സിഡന്റായ ലെെക്കോപീൻ ധാരാളമുണ്ട്. പ്രമേഹമുള്ളവർക്ക് ഇത് ഗുണം ചെയ്യും.
5.വെള്ളരിക്ക
വെള്ളരിക്കയിൽ കലോറിയും കാർബോഹെെഡ്രേറ്റും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കൂടാതെ ശരീരത്തിന് ജലാംശം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |