SignIn
Kerala Kaumudi Online
Saturday, 27 April 2024 10.44 AM IST

വിദ്യാർത്ഥികൾക്ക് സഹായവുമായി മമ്മൂട്ടിയുടെ വിദ്യാമൃതം 3

ss

പഠനത്തിൽ മികവു കാട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നന്ന കുട്ടികൾക്ക് കരുതലും കൈത്താങ്ങുമായി വീണ്ടും മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിർദ്ധന വിദ്യാ

ർത്ഥികൾക്ക് എം.ജി.എം.ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനുമായി ചേർന്ന് തുടർപഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്കുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ. 200വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും.

പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എം.ജി.എം.ഗ്രൂപ്പ് ടെക്നിക്കൽ കോളേജസ് വൈസ് ചെയർമാൻ വിനോദ് തോമസ് കൈമാറി. എൻജിനിയറിംഗ്,ഫാർമസി,ബിരുദ,ഡിപ്ലോമ കോഴ്‌സുകളിലാണ് തുടർപഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെതിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,എറണാകുളം,മലപ്പുറം,കണ്ണൂർ കാമ്പസുകളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനത്തിന് സൗകര്യമൊരുക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്‌കരിച്ച 'വിദ്യാമൃതം'പദ്ധതിയുടെ മൂന്നാംഘട്ടത്തിന് വിദ്യാമൃതം-3' എന്നാണ് പേര്.

വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടർപഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്‌നങ്ങൾ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് 'വിദ്യാമൃത'ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പി.രാജ്കുമാർ, എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ, ഫുട്‌ബോൾ താരം സി.കെ.വിനീത്, കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഡയറക്ടർമാരായ എസ്.ജോർജ്, റോബർട്ട് കുര്യാക്കോസ് എം. ജി .എം റിലേഷൻസ് മാനേജർ നിധിൻ ചിറത്തിലാട്ട് , മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോ. ഇന്റർനാഷണൽ സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവരും പങ്കെടുത്തു.വിശദവിരങ്ങൾക്ക്

ഫോൺ: 9946483111, 9946484111, 9946485111

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.