തിരുവനന്തപുരം: കർണാടക സംഗീതം വായ്പാട്ടിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചെമ്പൈ പുരസ്കാരത്തിന് യുവസംഗീതജ്ഞരിൽ നിന്ന് സാംസ്കാരിക വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോദ്ധ്യ നഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം - 695009 (ഫോൺ 04712472705, 9447754498) വിലാസത്തിൽ നേരിട്ടോ, തപാൽ മാർഗമോ ലഭിക്കും. 9447060618 നമ്പരിലേക്ക് വാട്ട്സാപ്പ് സന്ദേശമയച്ചും അപേക്ഷാഫോം വാങ്ങാം. തപാലിൽ ലഭിക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം വിലാസമെഴുതിയ വലിയ കവർ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷാഫോം തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിൽ ജൂൺ 15 നകം ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |