SignIn
Kerala Kaumudi Online
Thursday, 19 September 2024 2.35 AM IST

മുടി മുട്ടറ്റം വരെ ആരോഗ്യത്തോടെ തഴച്ചു വളരാൻ ചെമ്പരത്തി മാത്രം മതി; പക്ഷേ ഈ രീതികളിൽ ഉപയോഗിക്കണമെന്ന് മാത്രം

Increase Font Size Decrease Font Size Print Page

hair-care

മുടിയുടെ ആരോഗ്യം പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടി ആരോഗ്യമില്ലാതെ ഇടയ്ക്കുവെച്ച് പൊട്ടുന്നതും അകാലനരയും അടക്കം അങ്ങനെ നീണ്ടുപോകുന്നു. ഇത്തരം പ്രശ്നങ്ങളുടെ നിര. മുഖം പോലെ ഏറെ പ്രാധാന്യമർഹിക്കുന്നതിനാൽ കേശസംരക്ഷണത്തിനായി കീശ കാലിയാക്കിയിട്ട് വിചാരിച്ച ഫലം കിട്ടിയില്ല എന്നായിരിക്കും പലരുടെയും പരിഭവം. എങ്കിൽ വീട്ടുവളപ്പിൽ സാധാരണയായി കാണാറുള്ള ഈ ചെടിയാണ് നിങ്ങളുടെ കേശസംബന്ധിയായ പ്രശ്നങ്ങളുടെ പരിഹാരം.

കറ്റാർ വാഴ പോലെ തന്നെ കേശസംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ചെമ്പരത്തി. തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് പ്രകൃതിദത്ത രീതിയിൽ തന്നെ മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ ചെമ്പരത്തിയ്ക്കാകും. കേശ സംരക്ഷണത്തിനായി ചെമ്പരത്തിയുടെ പൂവ് താഴെ പറയുന്ന രീതികളിൽ ഉപയോഗിക്കാവുന്നതാണ്.

ഉണക്കിയെടുത്ത പൂക്കൾ ബദാം ഓയിൽ പോലുള്ള കാരിയർ ഓയിലുകളിൽ മുക്കിവെയ്ക്കുക. ഇത് രണ്ടാഴ്ച വരെ ചൂടുള്ള സ്ഥലത്ത് വെയ്ക്കുക. ശേഷം എണ്ണ വാർത്തെടുക്കാവുന്നതാണ്. തലയോട്ടിയ്ക്ക് ഈർപ്പം നൽകുന്നതിനും ആരോഗ്യകരമായ തിളക്കം നിലനിർത്താനും ഈ മാർഗം സഹായിക്കും.

ചെമ്പരത്തി പൂവ് പോലെ തന്നെ ഇലകളും കേശസംരക്ഷണത്തിനായി ഉപയോഗിക്കാം. ഇവ നന്നായി അരച്ച് ചേർത്ത് മുടിയിൽ മാസ്കായി പ്രയോഗിക്കാം. ഈ പേസ്റ്റിനോടൊത്ത് തൈര്, കറ്റാർ വാഴ ജെൽ എന്നിവയും ചേർത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.

ചെമ്പരത്തിയുടെ ഇതളുകളും ഇലകളും മുടി വരണ്ട് പോകുന്നത് അകറ്റാൻ സഹായിക്കും. ഇതിനായി ഇതളുകളും ഇലകളും നന്നായി വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് സ്പ്രേ ചെയ്യാൻ തക്കവണ്ണമുള്ള കുപ്പിയിൽ സൂക്ഷിക്കുക. മുടി വരണ്ട് പോകുന്ന സമയത്ത് ഈ മിശ്രിതം സ്പ്രേ ചെയ്യാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HAIR, HIBISCUS, HAIRCARE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.