സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ യുവാവ് കൊലപ്പെടുത്തി. പിന്നാലെ ഇയാളെ കാമുകിയുടെ ഭർത്താവായ സുഹൃത്ത് കൊന്നു.
ദഹോദ് സ്വദേശികളായ കൗശിക് റാവത്ത്, ഭാര്യ കൽപന എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ സുഹൃത്തായ അക്ഷയ് കഠാരയെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണ തൊഴിലാളിയാണ് കൗശിക്ക്. ഇയാളും ഭാര്യയും പലൻപുർ പ്രദേശത്തായിരുന്നു താമസം. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
ആക്ഷയ് പ്ലംബറാണ്. അടുത്തിടെയാണ് ഇയാൾ മീനയെ വിവാഹം കഴിച്ചത്. ദാഹോദിൽ നിന്ന് സൂറത്തിലെത്തിയ ഇവർ കൗശിക്കിനൊപ്പമായിരുന്നു താമസം. ഇതിനിടയിൽ മീനയും കൗശിക്കും തമ്മിൽ അടുപ്പത്തിലായി. ഇക്കാര്യം കൽപന അറിഞ്ഞതോടെ ഭർത്താവിനെ താക്കീത് ചെയ്തു. എന്നാൽ ഇയാൾ വീണ്ടും ബന്ധം തുടർന്നു. ഇതോടെ കൽപന അക്ഷയ്‌യോടും കാര്യങ്ങൾ വെളിപ്പെടുത്തി.
മീനയോട് കൗശിക്കുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് അക്ഷയ് പറഞ്ഞെങ്കിലും അവർ അത് കേട്ടില്ല. ദേഷ്യപ്പെട്ട് സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. അക്ഷയ്‌യും ഈ വീട്ടിൽ നിന്ന് പോയി. ഇതോടെ അക്ഷയും മീനയും വഴക്കിട്ടതിന് കാരണം നീയാണെന്ന് പറഞ്ഞ് കൗശിക്ക് കൽപ്പനയെ കൊന്ന് കെട്ടിത്തൂക്കി. ഈ സമയം വീട്ടിലെത്തിയ അക്ഷയ്‌യോട് ഭാര്യ തൂങ്ങിമരിച്ചെന്നാണ് കൗഷിക് പറഞ്ഞത്. അത് വിശ്വസിച്ചതായി ഭാവിച്ച് യുവതിയുടെ മൃതദേഹം ചാക്കിലാക്കി നദിക്കരയിൽ ഉപേക്ഷിക്കാൻ ഒപ്പം പോകുകയും ചെയ്തു. കുറ്റിക്കാട്ടിൽവച്ച് അക്ഷയ് കൗശിക്കിന്റെ തലയിൽ കല്ലുകൊണ്ടടിച്ച് കൊല്ലുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |