SignIn
Kerala Kaumudi Online
Friday, 26 April 2024 9.26 PM IST

മുടി നീട്ടി വളർത്തിയ അഞ്ച് വയസുകാരന് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി; ഡൊണേറ്റ് ചെയ്യാനാണെന്ന് പറഞ്ഞിട്ടും അധികൃതർ കേട്ടില്ലെന്ന് മാതാവ്

boy

മലപ്പുറം: മുടി നീട്ടി വളർത്തിയ അഞ്ച് വയസുകാരന് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി. തിരൂരിലെ എം ഇ ടി സി ബി എസ് ഇ സ്‌കൂളിനെതിരെയാണ് ആരോപണം. കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. രണ്ടാഴ്ച മുമ്പാണ് കുട്ടിയുടെ മാതാവ് അഡ്മിഷന് വേണ്ടി സ്‌കൂളിലെത്തിയത്. എന്നാൽ പ്രവേശനം നൽകാൻ അധികൃതർ തയ്യാറായില്ല.

ഡൊണേറ്റ് ചെയ്യാൻ വേണ്ടിയാണ് മുടി നീട്ടിവളർത്തിയതെന്ന് പറഞ്ഞിട്ടും അധികൃതർ കേട്ടില്ലെന്ന് കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. മറ്റ് മാതാപിതാക്കളുടെ മുന്നിൽ വച്ച് കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ബന്ധു ആരോപിക്കുന്നു. കുട്ടി സർക്കാർ സ്‌കൂളിൽ പ്രവേശനം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIVE YEAR OLD BOY, SCHOOL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.