SignIn
Kerala Kaumudi Online
Friday, 26 April 2024 5.11 PM IST

ക്രിക്കറ്റ് ഒരു ഗെയിം മാത്രമല്ല, അത് ഒരു വികാരമാണ്; ഇങ്ങനെയും  ഒരു  ആഘോഷമോ? സി എസ് കെയുടെ വിജയത്തിൽ പ്രതികരിക്കുന്ന യുവാവിന്റെ വീഡിയോ വെെറൽ

cricket

ഇന്ത്യൻ ജനതയ്ക്ക് വികാരമാണ് ക്രിക്കറ്റ്. ഒരു ഗെയിം എന്നതിലുപരി ജനങ്ങൾ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഫെെനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. ഇന്നലത്തെ മാച്ച് ക്രിക്കറ്റ് ആരാധകർ ശ്വാസമടക്കി പിടിച്ചാണ് കണ്ടത്. അതിനാൽ തന്നെ ചെന്നെെയുടെ വിജയം ആരാധകർ ആഘോഷമാക്കിയിരുന്നു. അത്തരത്തിൽ ചെന്നെെയുടെ വിജയം കണ്ട് പ്രതികരിച്ച ഒരു ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

തമിഴ്നാട്ടിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് സംഭവം. ആൺകുട്ടികൾ അവരുടെ ഹോസ്റ്റൽ റൂമിൽ ഇരുന്ന് ഫെെനൽ കാണുന്നതാണ് വീഡിയോയിൽ ആദ്യം കാണിക്കുന്നത്. പിന്നാലെ സി എസ് കെ വിജയിക്കുമ്പോൾ ചുമന്ന ബനിയൻ ധരിച്ച യുവാവ് അലറി വിളിക്കുകയും വാതിൽ അടിച്ച് പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ യുവാവ് സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ട് കൂടെയുള്ളവർ പോലും ഞെട്ടുന്നു. വീഡിയോ ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തുന്നുണ്ട്.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസ് നാലുവിക്കറ്റ് നഷ്ടത്തിലാണ് 214 റൺസടിച്ചത്. സായ് സുദർശൻ (96),വൃദ്ധിമാൻ സാഹ(54),ശുഭ്മാൻ ഗിൽ (39),ഹാർദിക് പാണ്ഡ്യ (21*) എന്നിവരുടെ മികച്ച പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരെ ഈ സ്കോറിലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ചെന്നൈ 3 പന്തുകളിൽ 4 റൺസെടുത്തപ്പോഴേക്കും കനത്ത മഴ പെയ്യുകയായിരുന്നു.തുടർന്ന് രാത്രി​ 12.10നാണ് മത്സരം പുനരാരംഭി​ക്കാൻ കഴി​ഞ്ഞത്. ഇതോടെ ചെന്നൈയുടെ വി​ജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയായിരുന്നു.ഇതാണ് രവീന്ദ്ര ജഡേജ അവസാന രണ്ടുപന്തുകളിൽ സിക്സും ഫോറുമടിച്ച് മറികടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRICKET, VIRALVIDEO, CSK, EMOTIONS, VIRAL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.