SignIn
Kerala Kaumudi Online
Friday, 20 September 2024 3.41 AM IST

ഡോ. വെള്ളായണി അർജുനൻ,​ തുടക്കം ആകാശവാണിയിൽ

Increase Font Size Decrease Font Size Print Page
vellayani

തിരുവനന്തപുരം: ഡോ. വെള്ളായണി അർജുനൻ 1933 ഫെബ്രുവരി 10ന് പി. ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും മകനായി വെള്ളായണി പൊന്നുമംഗലത്ത് കുന്നത്ത് തറവാട്ടിലാണ് ജനിച്ചത് . വെള്ളായണി മുടിപ്പുരനട ലോവർ പ്രൈമറി സ്‌കൂൾ, നേമം സർക്കാർ മലയാളം സ്‌കൂൾ, സെന്റ് പോൾസ് സ്‌കൂൾ, ചാല ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും കലാശാലാ പഠനം.
ആകാശവാണിയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് കേരള ല‌ക്‌സിക്കൻ ഡിപ്പാർട്ട്‌മെന്റ് ലക്‌സിക്കൻ അസിസ്റ്റന്റ് ആയി. തുടർന്ന് കൊല്ലം എസ്. എൻ കോളേജിൽ മലയാളം അദ്ധ്യാപകനായി. 1961ൽ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ദക്ഷിണേന്ത്യൻ ഭാഷാ വിഭാഗം മേധാവിയായി.

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡയറക്ടർ, സംസ്ഥാന സർവ വിജ്ഞാന കോശം ഡയറക്ടർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സാക്ഷരതാ മിഷൻ ഡയറക്ടർ എന്നീ പദവികൾ വഹിച്ചു.

1964 -ൽ ഹിന്ദി, മലയാളം ഭാഷകളിലെ പൊതുപദങ്ങളുടെ താരതമ്യപഠനത്തിന് അലിഗഢ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.1969-ൽ 'ദ്രാവിഡ ഭാഷയിൽ ഹിന്ദി പദങ്ങളുടെ സ്വാധീനം' എന്ന വിഷയത്തിൽ ജബൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യത്തെ ഡിലിറ്റ്. 1998-ൽ ഹിന്ദി, മലയാളം ഭാഷകളുടെ പരസ്പര ബന്ധത്തെ പറ്റിയുള്ള പഠനത്തിന് ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടാമത്തെ ഡിലിറ്റ്. 2016 -ൽ ശ്രീനാരായണഗുരുവിന്റെ പ്രഭാവം മലയാള കവിതയിൽ എന്ന ഗവേഷണ പ്രബന്ധത്തിന് അലിഗഢ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മൂന്നാമത്തെ ഡിലിറ്റും ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VELLAYANI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.