തിരുവനന്തപുരം: സ്കൂളുകൾ ഇന്ന് തുറക്കുമ്പോൾ ജില്ലകളിലും പ്രവേശനോത്സവങ്ങൾ നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാവും. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സ്കൂളുകളിൽ തത്സമയം പ്രദർശിപ്പിക്കും.
മലയിൻകീഴ് ഗവൺമെന്റ് വി.എച്ച്.എസ്.എസ് സന്ദർശിച്ച് മന്ത്രി ശിവൻകുട്ടി ഒരുക്കങ്ങൾ വിലയിരുത്തി. പ്രവേശനോത്സവ ഗാനത്തിന്റെ വീഡിയോയും റിലീസ് ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനൊപ്പം ജില്ലകളിലും പ്രവേശനോത്സവം നടക്കും. കെ.എൻ.ബാലഗോപാൽ (കൊല്ലം), വീണാ ജോർജ് (പത്തനംതിട്ട), പി.പ്രസാദ് (ആലപ്പുഴ), വി.എൻ.വാസവൻ (കോട്ടയം), റോഷി അഗസ്റ്റിൻ (ഇടുക്കി), പി.രാജീവ് (എറണാകുളം), കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, കെ.രാജൻ (തൃശൂർ), എം.ബി.രാജേഷ് (പാലക്കാട്), വി.അബ്ദുറഹ്മാൻ (മലപ്പുറം), പി.എ.മുഹമ്മദ് റിയാസ് (കോഴിക്കോട്), മന്ത്രി അഹമ്മദ് ദേവർകോവിൽ (കാസർകോട്).
32 സ്കൂളുകൾ മിക്സഡ്
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അഞ്ചും രണ്ടാം സർക്കാരിന്റെ കാലത്ത് 27 സ്കൂളുകളും അടക്കം 32 സ്കൂളുകൾ മിക്സഡാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |