തിരുവനന്തപുരം: പ്രമുഖ കോച്ചിംഗ് സ്ഥാപനമായ ടോപ്പ് നോച്ച് ഐ.എ.എസിൽ സിവിൽ സർവീസ് പരിശീലനത്തിന് കേരളകൗമുദി സ്കോളർഷിപ്പ് നടപ്പാക്കുന്നു. വരിക്കാർക്കും വായനക്കാർക്കും അവസരം.
ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മെയിൻ കം പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിംഗിനാണ് സ്കോളർഷിപ്പ് ലഭിക്കുക. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ഫുൾടൈം പ്രോഗ്രാമിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിവയിൽ ഊന്നിയുള്ള തീവ്രപരിശീലനമാണ് ലഭിക്കുക.
സ്കൂൾ, കോളേജ് തലത്തിലുള്ളവർക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന ഐ.എ.എസ് ഫൗണ്ടേഷൻ പ്രോഗ്രാമുമുണ്ട്. വാരാന്ത്യത്തിൽ മാത്രമായിരിക്കും കോച്ചിംഗ്. ഇതിനും ഫീസ് ഇളവ് ലഭിക്കും.
ഐ.ഐ.എം പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങി നിരവധി വർഷങ്ങളായി സിവിൽ സർവ്വീസ് പരിശീലന രംഗത്ത് വ്യക്തിമുദ്ര സ്ഥാപിച്ച പ്രഗത്ഭരാണ് ടോപ്പ് നോച്ചിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ആദ്യ ഉദ്യമത്തിൽത്തന്നെ എങ്ങനെ ഐ.എ.എസ് പരീക്ഷ പാസ്സാകാം എന്ന വിഷയത്തെ അധികരിച്ച് തിരുവനന്തപുരത്ത് ജൂൺ 10ന് നടക്കുന്ന സൗജന്യ സെമിനാറിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിൽ നേരിട്ടെത്തുക. ഫോൺ: 98950 74949.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |