കോഴിക്കോട്: 'കേരള സംസ്ഥാന വികസനം മുടക്കി" വകുപ്പ് മന്ത്രിയെ പോലെയാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ പെരുമാറുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വികസനം മുടക്കി വകുപ്പ് എന്നൊരു വകുപ്പ് കേന്ദ്രസർക്കാരിന്റെ കീഴിലുണ്ടോ എന്ന് സംശയിക്കുന്നതരത്തിലാണ് മുരളീധരന്റെ ഓരോ പ്രവർത്തനമെന്നും മന്ത്രി റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
രണ്ട് വർഷത്തെ മുരളീധരന്റെ പ്രസ്താവനകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. കേരളത്തിന്റെ വികസനം മുടക്കുന്നതിനും സംസ്ഥാനത്തുണ്ടായിട്ടുള്ള ഏതെങ്കിലും ദൗർഭാഗ്യകരമായ സംഭവങ്ങളിൽ സന്തോഷം രേഖപ്പെടുത്തുന്ന തരത്തിലുമുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
സിൽവർ ലൈനിനെതിരെ അദ്ദേഹം പ്രതികരിക്കുന്നത് കണ്ടതാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തി. ചരിത്രത്തിൽ ആദ്യമായാണ് ദേശീയപാത വികസനത്തിന് 25 ശതമാനം തുക സംസ്ഥാനം നൽകുന്നത്. 5600 കോടി രൂപയാണ് ഇങ്ങനെ കൈമാറിയതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |