കൊച്ചി: നെല്ലിന്റെ വില പി.ആർ.എസ് വായ്പയായി കർഷകർക്ക് നൽകുന്നതിനായി സപ്ലൈകോ ഫെഡറൽ ബാങ്കുമായി ഇന്നലെ ധാരണാപത്രം ഒപ്പിട്ടു. കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ നേരത്തെ സപ്ലൈകോയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. ഫെഡറൽ ബാങ്ക് വഴി 140 കോടി രൂപയും കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ വഴി 280 കോടി രൂപ വീതവുമാണ് പി.ആർ.എസ് വായ്പയായി കർഷകർക്ക് വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |