SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.47 AM IST

ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശി തന്നെ, കണ്ണൂരിലെത്തിയത് മൂന്നുദിവസം മുൻപ്, ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനമെന്ന് മൊഴി

kk

കണ്ണൂർ : ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ തീ വച്ചത് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശി പ്രസൂൺജിത് സിക്ദർ (40)​തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊൽക്കത്തയിൽ വെയ്‌റ്ററായി ജോലി നോക്കിയിരുന്ന ഇയാൾ കുറച്ചുദിവസം മുൻപാണ് കേരളത്തിലെത്തിയത്. മൂുന്നുദിവസം മുൻപ് തലശേരിയിൽ നിന്ന് കാൽനടയായി കണ്ണൂരിലെത്തി.

ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുടർന്നാണ് തീ വച്ചതെന്നാണ് പ്രതിയുടെ മൊഴി. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാൽ പണം ലഭിച്ചിരുന്നില്ല. ഇതിൽ പ്രതി മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നെന്നും ഇതാണ് തീവച്ചതിന് പിന്നിലെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

തീപ്പെട്ടി ഉപയോഗിച്ചാണ് തീ കൊളുത്തിയത്. ഒരാൾ മാത്രമാണോ കൃത്യത്തിന് പിന്നിലെന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണെ്നും ഉത്തര മേഖലാ ഐ.ജി നീരജ്‌കുമാർ ഗുപ്ത വിശദീകരിച്ചു.

പ്രതി നൽകിയ മൊഴി സ്ഥിരീകരിക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി കേരള പൊലീസിന്റെ ഒരു സംഘം കൊൽക്കത്തയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASE DIARY, KANNUR TRAIN, KANNUR TRAIN FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY