SignIn
Kerala Kaumudi Online
Friday, 26 July 2024 12.49 AM IST

വീണ്ടും ട്രെയിൻ കത്തിക്കാൻ ശ്രമം; അന്യസംസ്ഥാനക്കാരൻ പിടിയിൽ, സംഭവം കോഴിക്കോട്

railway-station

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവയ്ക്കാൻ ശ്രമം. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ 20കാരൻ പിടിയിലായി. യുവാവ് കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിന് തീ കൊടുക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.

ഇന്ന് ഉച്ചയ്ക്ക് 2.20ന് കോഴിക്കോട് സ്റ്റേഷനിലെത്തിയ കണ്ണൂർ - എറണാകുളം ഇന്റർസിറ്റിക്കുള്ളിലാണ് സംഭവം. യുവാവ് മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയമുണ്ട്. യുവാവിനെ യാത്രക്കാർ പിടികൂടി ആർ പി എഫിന് കെെമാറുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ട് നശിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOZHIKODE, RAILWAY STATION, FIRE, ARRESTED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.