പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ടുണീഷ്യൻ വനിതാ താരം ഒൻസ് ജബേയൂർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ അമേരിക്കൻ താരം ബെർനാഡ പെരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഒൻസ് അവസാന എട്ടിലേക്ക് പ്രവേശിച്ചത്. ഒരു മണിക്കൂർ മൂന്ന് മിനിട്ട് മാത്രം നീണ്ട മത്സരത്തിൽ 6-3,6-1 എന്ന സ്കോറിനായിരുന്നു ഒൻസിന്റെ വിജയം.
14-ാം സീഡ് ബ്രസീലിയൻ താരം ഹദ്ദാദ് മായിയയും ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്. സ്പാനിഷ് താരം സോറിബീസ് ടോർമോയെ പ്രീ ക്വാർട്ടറിൽ 6-7,6-3,7-5 എന്ന സ്കോറിനാണ് മായിയ തോൽപ്പിച്ചത്. പുരുഷ വിഭാഗത്തിൽ ഡാനിഷ് യുവതാരം കാസ്പർ റൂഡും ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ 7-6,7-5,7-5ന് ചിലിയുടെ നിക്കോളാസ് ജാരിയെയാണ് റൂഡ് കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |