SignIn
Kerala Kaumudi Online
Tuesday, 07 May 2024 9.57 PM IST

ബി.എസ്‌സി നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ നഴ്‌സിംഗ്, എം.എൽ.റ്റി, പെർഫ്യൂഷൻ ടെക്‌നോളജി, മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ഒപ്‌റ്റോമെട്രി, ബി.പി.റ്റി, ബി.എ.എസ്സ്.എൽ.പി, ബി.സി.വി.റ്റി, ഡയാലിസിസ് ടെക്‌നോളജി, ഒക്യൂപേഷണൽ തെറാപ്പി, മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി എന്നീ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫീസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ 30 വരെ അടയ്ക്കാം. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 3. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ബി.എസ്‌സി നഴ്‌സിംഗ്, ബി.എ.എസ്.എൽ.പി ഒഴികെ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കാണ് യോഗ്യത. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം. ബി.എ.എസ്.എൽ.പി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി / മാത്തമാറ്റിക്‌സ്/കമ്പ്യൂട്ടർസയൻസ് / സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്‌ട്രോണിക്‌സ് / സൈക്കോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കാണ് യോഗ്യത. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തത്തുല്യയോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷാർത്ഥികൾക്ക് ഡിസംബർ 31 ന് 17 വയസ് പൂർത്തിയാകണം. ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിനുള്ള ഉയർന്ന പ്രായപരിധി 35 ആണ്. പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്‌സി.(എം.എൽ.ടി.), ബി.എസ്.സി.(ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകളിലെ സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി- 2023 ഡിസംബർ 31ന് 46 വയസ്. ഫോൺ 04712560363, 364.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.