തിരുവനന്തപുരം: എസ്.എഫ്.ഐയുടെ തട്ടിപ്പുകൾക്കെതിരെ ഉന്നതതല അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ അറിയിച്ചു. തട്ടിപ്പിനെ ന്യായീകരിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് ലജ്ജാകരമാണ്. ഗവർണറുടെ ഇടപെടലിനായി നിവേദനം നൽകും. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം മാനേജ്മെന്റുമായി ചേർന്ന്
ഒത്തുതീർപ്പാക്കാനാണ് സർക്കാർ ശ്രമം. കോളേജ് സന്ദർശിച്ച് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കും. മോദി സർക്കാരിന്റെ 9 വർഷത്തെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടി മഹാ സമ്പർക്ക അഭിയാൻ നടത്തുമെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |