SignIn
Kerala Kaumudi Online
Friday, 20 September 2024 9.08 PM IST

എന്റെ വീതിയെയും നീളത്തെയും കുറിച്ച് ആശങ്കപ്പെടേണ്ട... ബോഡി ഷേമിംഗിന് രൂക്ഷമായി മറുപടി നൽകി ഭാഗ്യാ സുരേഷ്

Increase Font Size Decrease Font Size Print Page
bhagya-suresh

സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തികരമായ കമന്റ് ചെയ്തയാൾക്ക് മറുപടി നൽകി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷ്. ബിരുദദാന ചടങ്ങിലെ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പ്രത്യക്ഷപ്പെട്ട കമന്റിനാണ് ഭാഗ്യാ സുരേഷ് രൂക്ഷമായി പ്രതികരിച്ചത്. നീളത്തേക്കാൾ വണ്ണം കൂടിയവർക്ക് സാരി ചേരില്ല എന്നായിരുന്നു ഭാഗ്യ യുബിസിയിൽ നിന്ന് ബിരുദം നേടിയതിന് ശേഷം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റ്.

തനി കേരളീയ രീതിയിൽ സാരി ധരിച്ചായിരുന്നു ഭാഗ്യ ബിരുദദാന ചടങ്ങിൽ പങ്കെടുത്തത്. ഭാഗ്യയുടെ ശരീരപ്രകൃതിയ്ക്ക് പാശ്ചാത്യ വസ്ത്രങ്ങളാണ് കൂടുതൽ ചേരുക എന്നും കമന്റിൽ പറയുന്നു. എന്നാൽ തന്റെ നീളത്തെയും വണ്ണത്തെയും കുറിച്ച് വിമർശകൻ ആശങ്കപ്പെടേണ്ട എന്നാണ് ഭാഗ്യ പ്രതികരിച്ചത്.

"ആരും ചോദിച്ചില്ലെങ്കിലും വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി, എന്റെ വീതിയേയും നീളത്തെയും കുറിച്ച് താങ്കൾ ആശങ്കപ്പെടേണ്ട. എനിക്ക് യോജിച്ചത് എനിക്ക് തോന്നുന്നവ ഇനിയും ഞാൻ ധരിക്കും. പാശ്ചാത്യരെ പോലെ ഇടപെടാൻ നിർബന്ധിതരാകുന്ന ഒരു രാജ്യത്ത് എന്റെ വേരുകളെ ബഹുമാനിക്കുന്ന തരത്തിൽ കേരള പരമ്പരാഗത സാരിയാണ് എന്റെ ബിരുദദാന ചടങ്ങിൽ ഞാൻ ധരിക്കാൻ ആഗ്രഹിച്ചത്. മറ്റുള്ളവരുടെ ശരീരത്തെയും വസ്ത്രത്തെയും പറ്റി ആശങ്കപ്പെടാതെ സ്വന്തം കാര്യം നോക്കാനും" ഭാഗ്യാ സുരേഷ് മറുപടിയായി കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BHAGYA, SURESH, SURESHGOPI, BODY, SHAMING, COMMENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.