പാലക്കാട് : സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ. ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ രേഖകൾ പരിശോധിക്കാൻ രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. മമ്മിക്കുട്ടി, വി.ചെന്താമരാക്ഷൻ എന്നിവരാണ് കമ്മിഷനംഗങ്ങൾ. പുത്തലത്ത് ദിനേശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിഭാഗിയതയ്ക്ക് നേതൃത്വം കൊടുത്തത് പി.കെ. ശശി, വി.കെ. ചന്ദ്രൻ, ചാമുണ്ണി എന്നിവരാണെന്നാണ് കണ്ടെത്തൽ. ഇവരോട് വിശദീകരണം ചോദിക്കും,
അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുക ചെർപ്പുളശേരി ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |