SignIn
Kerala Kaumudi Online
Friday, 26 April 2024 4.28 PM IST

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം: യോഗം ചേർന്നു

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും ഡയറക്ടറെയും ചുമതലപ്പെടുത്തി സർക്കാർ. എയ്ഡഡ് സ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും മാനേജ്‌മെന്റുകളുടെ നിവേദനവും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിന് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. മാനേജ്‌മെന്റ്കളുടെ പരാതികളും നിർദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി,പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ പരിശോധിക്കും.

ഹയർസെക്കൻഡറിയിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട സർക്കാർ നോമിനിയെ നിർദ്ദേശിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ നടപടിയെടുക്കും. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ അംഗീകാരം നൽകുന്ന വിഷയം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്,പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.