റോം: റോമിലെ ജെമെല്ലി ആശുപത്രിയിൽ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. ബുധനാഴ്ച നടന്ന മൂന്ന് മണിക്കൂർ ദൈർഘ്യമേറിയ ഹെർണിയ ശസ്ത്രക്രിയ സങ്കീർണതകളില്ലാതെ പൂർത്തിയാക്കി. 86കാരനായ മാർപാപ്പ ഏതാനും ദിവസം ആശുപത്രിയിൽ കഴിയണം. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. അടുത്ത പത്ത് ദിവസത്തേക്കുള്ള അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കി. ഏതാനും വർഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മാർപാപ്പയെ മാർച്ചിൽ ശ്വാസകോശ അണുബാധയെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |