വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിൻ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പെൻഡുലം ജൂൺ 16ന് തിയേറ്ററിൽ. സുനിൽ സുഖദ, ഷോബി തിലകൻ, ദേവകി രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. െെലറ്റ് ഓൺ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ ഡാനിഷ് കെ. എ, ലിഷ ജോസഫ് , ബിനോജ് വില്ല്യ, മിഥുൻ മണി മാർക്കറ്റ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം അരുൺ ദാമോദരൻ.
അമല 16ന്
അനാർക്കലി മരിക്കാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന അമല ജൂൺ 16ന് റിലീസ് ചെയ്യും.ശരത് അപ്പാനി, രജിഷ വിജയൻ, ശ്രീകാന്ത്, സജിത മഠത്തിൽ, ഷുഹൈബ്, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ, ബിട്ടോ ഡേവിഡ്സ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |