SignIn
Kerala Kaumudi Online
Friday, 20 September 2024 2.11 AM IST

ഹരിതകർമ സേനയ്ക്ക് കുടുംബശ്രീ പിന്തുണ  

Increase Font Size Decrease Font Size Print Page
haritha-karma-sena

തിരുവനന്തപുരം: 'മാലിന്യ മുക്തം നവകേരളം' കാമ്പെയിനിന്റെ ഭാഗമായി ഹരിതകർമ സേനാംഗങ്ങൾക്ക് കുടുംബശ്രീയുടെ 46 ലക്ഷം അംഗങ്ങൾ 'ഞങ്ങൾ ഹരിതകർമ സേനയ്‌ക്കൊപ്പം' എന്ന് പിന്തുണ പ്രഖ്യാപിക്കും. നിലവിൽ ഹരിതകർമ സേന നൽകുന്ന വാതിൽപ്പടി സേവനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്നു ലഭിക്കുന്ന യൂസർ ഫീ കുറവായ സാഹചര്യത്തിലാണിത്. 10,11 തീയതികളിൽ ചേരുന്ന അയൽക്കൂട്ട യോഗങ്ങളിൽ ഹരിതകർമ സേനയ്ക്ക് പിന്തുണ പ്രഖ്യാപനം നടത്തും.

യോഗത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ വീട്ടിൽ നിന്നും അജൈവ മാലിന്യം വൃത്തിയാക്കി ഹരിതകർമ സേനക്ക് നൽകുമെന്നും ലഭ്യമാകുന്ന സേവനത്തിന് നിയമാനുസൃതം സർക്കാർ നിശ്ചയിച്ചിട്ടുള്ള യൂസർ ഫീ നൽകുമെന്നും പ്രഖ്യാപിക്കും. എല്ലാ അയൽക്കൂട്ട അംഗങ്ങളുടെയും വീടുകളിൽ നിന്നും എല്ലാ മാസവും കൃത്യമായി ഹരിതകർമ സേനയ്ക്ക് യൂസർ ഫീസ് നൽകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഇതു സംബന്ധിച്ച സർക്കുലർ ഇറക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HARITHA KARMA SENA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.