തിരുവനന്തപുരം: കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ) ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കേന്ദ്രീകൃത പ്ലാറ്റഫോമിൽ ലഭ്യമാക്കുന്നതിനായാണ് പുതിയ വെബ്സൈറ്റെന്ന് മന്ത്രി പറഞ്ഞു.https://ksotto.kerala.gov.in/ എന്നതാണ് വെബ്സൈറ്റിന്റെ വിലാസം. പൊതുജനങ്ങൾക്ക് അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്റർഫേസും അവയവങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് രോഗികൾക്ക് അവർ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഹോസ്പിറ്റൽ ലോഗിനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |