പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാം കിരീടത്തിൽ വീണ്ടും ഇഗയുടെ മുത്തം. ഇന്നലെ നടന്ന വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്ക് താരം കരോളിന മുച്ചോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് പോളിഷ് സൂപ്പർ താരം ഇഗ സ്വിയാറ്റക് ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിറുത്തിയത്. 6-2, 7-5,6-4നായിരുന്നു മുച്ചോവയ്ക്കെതിരെ ഇഗയുടെ വിജയം. ഫൈനൽ വരെ ഒരു സെറ്ര് പോലും നഷ്ടപ്പെടുത്താതെയായിരുന്നു ഇഗയുടെ കുതകിപ്പ്. 2007ൽ ജസ്റ്റിൻ ഹെനിന് ശേഷം ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിറുത്തുന്ന ആദ്യ വനിതാ താരമാണ് ഇഗ. ഇഗയുടെ മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |