ഭുവനേശ്വർ: ഒഡീഷയിൽ മിന്നലേറ്റ് പത്തുപേർക്ക് ദാരുണാന്ത്യം. രണ്ട് ദിവസമായി ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയാണുള്ളത്. പലയിടങ്ങളിലും തീവ്രതയേറിയ ഇടിമിന്നലും റിപ്പോർട്ട് ചെയ്തു. ഖുർദ, ബോലൻഗിർ, അൻഗുൽ, ബൗധ്, ജഗത്സിംഗ്പുർ തുടങ്ങിയ ജില്ലകളിലുള്ള പത്ത് പേരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്രു. ഇവർ ചികിത്സയിലാണ്. ഭുവനേശ്വർ, ഘട്ടക് അടക്കമുള്ള തീരദേശ പ്രദേശങ്ങളിൽ കനത്ത മഴയും മിന്നലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |